April 20, 2025, 11:28 am

കുടുംബ തര്‍ക്കത്തില്‍ ഇടപെട്ടു; യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊല്ലാന്‍ കാരണമായി

കുടുംബവഴക്കിൽ ഇടപെട്ടതിൻ്റെ പ്രതികാരമായാണ് യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലർച്ചെ കൂടന്നൂരിൽ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്ക് അടിയേറ്റ് മനു മരിച്ചു. വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്.

നേരാട്ട് ശിവപുരം കോളനിയിലെ വസതിയിലെ തർക്കം പരിഹരിക്കാൻ മനു ഇടപെട്ടതാണ് ഈ പ്രശ്നത്തിന് കാരണം. തർക്കം പരിഹരിച്ചുകൊണ്ടിരിക്കെ ജിഷ്ണു എന്ന വ്യക്തി പ്രതി മണികണ്ഠനെയും സംഘത്തെയും ബന്ധപ്പെട്ടു. മണികണ്ഠനും സംഘവും എത്തിയപ്പോള്‍ കൊല്ലപ്പെട്ട മനു അവിടെയുണ്ടായിരുന്നു.

ചർച്ചയ്ക്കിടെ വാദപ്രതിവാദങ്ങൾ ഉയർന്നപ്പോൾ സംഘർഷമുണ്ടായി. വഴക്കിനിടെ മനുവിൻ്റെ നെറ്റിയിൽ മുറിവേറ്റു. പിന്നീട് മനുവും സുഹൃത്തും തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. സുഹൃത്തിൻ്റെ ബൈക്ക് തിരിച്ചുനൽകാൻ കുടനൂരിൽ കാത്തുനിൽക്കുകയായിരുന്നു മനു. ആ സമയം മണികണ്ഠൻ്റെ സഹോദരൻ പ്രണവും സുഹൃത്ത് ആഷിക്ക് ചേർന്ന് മനുവിനെ ആക്രമിച്ചു.