സാമൂഹിക മാധ്യമങ്ങളില്‍ താരമായിരുന്ന വസ്ത്രവ്യാപാരി ‘കെ.ജി.എഫ്’ വിക്കിയെ പൊലീസ് അറസ്റ്റുചെയ്തു

സോഷ്യൽ മീഡിയയിലെ താരമായിരുന്ന വസ്ത്രവ്യാപാരി ‘കെജിഎഫ്’ വിക്കിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻ ജീവനക്കാരനെ കസ്റ്റഡിയിൽ മർദിച്ചെന്ന പരാതിയെ തുടർന്നാണ് അറസ്റ്റ്. ചെന്നൈയിൽ കെജിഎഫ് മെൻസ് വെയർ എന്ന പേരിൽ വസ്ത്രശാലകൾ നടത്തുന്ന വിക്കി, വിൽപ്പനയുടെ ഭാഗമായി പുറത്തിറങ്ങിയ യൂട്യൂബ് വീഡിയോകളിലൂടെയാണ് പ്രശസ്തി നേടിയത്.
വിക്കിയുടെ കടയിൽ ജോലി ചെയ്തിരുന്ന റിസ്വാൻ എന്ന 19കാരൻ്റെ പരാതിയിലാണ് അറസ്റ്റ്. വിക്കിയുടെ സുഹൃത്ത് റിസ്വാനെ തട്ടിക്കൊണ്ടുപോയി വാഷര്‍മാന്‍പേട്ടയിലെ കടയിൽ വച്ച് ഇരുവരും ചേർന്ന് മർദിച്ചെന്നാണ് പരാതി. കഴിഞ്ഞ മാസം 16നാണ് കേസിന് ആസ്പദമായ സംഭവം. സോഷ്യൽ മീഡിയയിലെ താരമായിരുന്ന വിക്കി കുറച്ചുകാലം ബിജെപിയിൽ അംഗമായിരുന്നെങ്കിലും അച്ചടക്ക നടപടിയുടെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.