April 21, 2025, 6:37 pm

മോദിക്കെതിരെ വാരാണസിയിൽ മത്സരിക്കാൻ കൊമേഡിയൻ ശ്യാം രംഗീല

ഉത്തർപ്രദേശിലെ വാരണാസി മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഹാസ്യനടൻ ശ്യാം രംഗീല ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. നരേന്ദ്ര മോദിയെ വിമർശിച്ചതിൻ്റെ പേരിൽ സൈബർ ആക്രമണത്തിന് ഇരയായ കലാകാരനാണ് ശ്യാം സോഷ്യൽ മീഡിയയിലൂടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെന്ന് ശ്യാം വ്യക്തമാക്കി. ഈയാഴ്ച തന്നെ സ്ഥാനാർത്ഥി പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാരാണസി മണ്ഡലത്തിലെ വോട്ടെടുപ്പ് ജൂൺ ഒന്നിന് നടക്കും. രാജസ്ഥാനിലെ ഹനുമാൻഗഡ് സ്വദേശിയാണ് ശ്യാം രംഗീല. നരേന്ദ്ര മോദിയുടേതിന് സമാനമായ വസ്ത്രം ധരിച്ച് ജലാന പുള്ളിപ്പുലി സങ്കേതത്തിൽ നീലഗായ് മൃഗത്തിന് ഭക്ഷണം നൽകുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. തുടർന്ന് വനംവകുപ്പ് ശ്യാമിന് നോട്ടീസ് നൽകി. ശ്യാം രംഗീലയുടെ നിരവധി ആരാധകരാണ് മോദിയെ എതിർക്കാനുള്ള അദ്ദേഹത്തിൻ്റെ തീരുമാനത്തെ പിന്തുണച്ചത്.