പാലക്കാട് യുവാവ് കുഴഞ്ഞു വീണു മരിച്ചു

പാലക്കാട് സ്വദേശിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചു. മണ്ണാർക്കാട് സ്വദേശി ആർ.ശബരീഷാണ് മരിച്ചത്. ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം നിന്നപ്പോൾ അയാൾക്ക് ബലഹീനത തോന്നി. ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.