April 20, 2025, 6:31 pm

ദില്ലിയിലെ മൂന്ന് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി

ഡൽഹിയിലെ മൂന്ന് സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി സംഭവത്തിന് ശേഷം ഓരോ സ്‌കൂളും ബോംബ് സ്‌ക്വാഡിനെ വിവരമറിയിച്ച് അന്വേഷണം ആരംഭിച്ചു. ചാണക്യപുരിയിലെ സംസ്‌കൃത സ്‌കൂൾ, മയൂർ വിഹാറിലെ മദർ മേരി സ്‌കൂൾ, ദ്വാരകയിലെ ഡൽഹി സർക്കാർ സ്‌കൂൾ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണിയുണ്ടായത്.

സ്‌കൂളിൽ നിരവധി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇമെയിലിൽ പറയുന്നു. ഭീഷണിയെ തുടർന്ന് അധികൃതർ എത്തി പ്രദേശം ഒഴിപ്പിച്ചു, ബോംബ് ഡിറ്റക്ഷൻ, ബോംബ് ഡിസ്പോസൽ ടീമുകൾ അന്വേഷണം ആരംഭിച്ചു. സംശയാസ്പദമായ വസ്തുക്കളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഫെബ്രുവരിയിൽ ആർകെ പുരം സ്കൂളിലും സമാനമായ രീതിയിൽ ബോംബ് ഭീഷണിയുണ്ടായിരുന്നു.