November 28, 2024, 1:11 am

ആലുവയിലെ ഫ്‌ലാറ്റില്‍ സ്വിമ്മിങ്ങ് പൂളില്‍ കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരി മുങ്ങിമരിച്ചു

ആലുവയിലെ അപ്പാർട്ട്‌മെൻ്റിലെ നീന്തൽക്കുളത്തിൽ കളിക്കുന്നതിനിടെ അഞ്ചുവയസുകാരി മുങ്ങിമരിച്ചു. പഴഞ്ഞി വെസ്റ്റ് മങ്ങാട് അയ്യംകുളങ്ങര വീട്ടിൽ ഷെബിൻ്റെയും ലിജയുടെയും മകൾ ജെന്നിഫർ (അഞ്ച് വയസ്സ്) ആണ് മരിച്ചത്. അപ്പാർട്ട്‌മെൻ്റിലെ കുളത്തിൽ മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വഴിയാത്രക്കാർ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുന്നംകുളം ഡിസൈപ്പിള്‍സ് ടാബര്‍നാക്കിള്‍ ചര്‍ച്ച് സഭാംഗമാണ് ഷെബിന്‍. ബുധനാഴ്ച പഴഞ്ഞിയിൽ ആരംഭിച്ച ഗുഡ്‌ന്യൂസ് ഫെസ്റ്റിൽ പങ്കെടുത്ത് കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. മൃതദേഹം ബുധനാഴ്ച രാവിലെ 10ന് പഞ്ഞിയിൽ എത്തിക്കും. സംസ്‌കാരം കുന്നംകുളം വി. നെയിൽ സെമിത്തേരിയിൽ.

You may have missed