കേരള തമിഴ് നാട് അതിർത്തിയിലെ വനമേഖലയിൽ കാട്ടു പോത്തിന്റെ ആക്രമണത്തിൽ തമിഴ്നാട് വനപാലകർക്ക് പരിക്കേറ്റു
കേരള-തമിഴ്നാട് അതിർത്തിയിലെ വനമേഖലയിൽ കാട്ടുപോത്തുകളുടെ ആക്രമണത്തിൽ തമിഴ്നാട്ടിലെ വനപാലകർക്ക് പരിക്കേറ്റു. തമിഴ്നാട്ടിലെ മംഗളാദേവിക്ക് സമീപമുള്ള വനമേഖലയിലാണ് ആക്രമണം നടന്നത്.
വനംവകുപ്പ് മേധാവി സുമൻ, വനപാലകൻ ഭൂപതി എന്നിവർക്ക് പരിക്കേറ്റു. വരയാടിനെ കാണാനാണ് സംഘം എത്തിയത്. സംഭവമറിഞ്ഞ് തേക്കടിയിൽ നിന്ന് വനപാലകർ എത്തി ഇരുവരെയും തേനി മെഡിക്കൽ കോളേജിലെത്തിച്ചു. സുമൻ്റെ ഇടത് കാൽ ഒടിഞ്ഞു വലത് കാലിനും കൈക്കും പരിക്കേറ്റു. ഭൂപതിയുടെ കാലിനും കൈക്കും പരിക്കേറ്റു.