സഹോദരിയുടെ വിവാഹ ചടങ്ങിൽ നൃത്തം ചെയ്തുകൊണ്ടിക്കെ 18 കാരി കുഴഞ്ഞുവീണ് മരിച്ചു

ഉത്തർപ്രദേശിലെ മീററ്റിൽ സഹോദരിയുടെ വിവാഹത്തിൽ നൃത്തം ചെയ്യുന്നതിനിടെ പതിനെട്ടുകാരി കുഴഞ്ഞുവീണു മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം സഹോദരിയുടെ ഹൽദി ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ റിംഷ എന്ന പെൺകുട്ടി നിലത്തുവീണു. ഈ സംഭവത്തിൻ്റെ വീഡിയോ പുറത്തുവന്നു.
ഈ വീഡിയോയിൽ റിംഷ തൻ്റെ കുടുംബത്തോടൊപ്പം നൃത്തം ചെയ്യുന്നതായി കാണാം. കുറച്ചു സമയം കഴിഞ്ഞപ്പോൾ റിംഷ നെഞ്ചിൽ കൈ വെച്ച് താഴെ വീണു. റിംഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.