April 22, 2025, 9:43 am

പാക്കിസ്ഥാനിലെ കറാച്ചി സ്വദേശിയായ 19 കാരി ആയിഷ റഷന് ഇന്ത്യയിൽ പുതുജീവൻ

പാക്കിസ്ഥാനിലെ കറാച്ചി സ്വദേശിയായ 19 കാരി ആയിഷ റഷന് ഇന്ത്യയിൽ പുതുജീവൻ. ചെന്നൈ എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിൽ നടത്തിയ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതോടെയാണ് ഇത്. എല്ലാ പ്രതീക്ഷകളും അറ്റ്, ജീവൻ്റെ അവസാന തുടിപ്പും കൈയ്യിൽ പിടിച്ച് അതിർത്തി കടന്ന് ആദ്യമായി ഇന്ത്യയിലേക്ക് വന്ന ആയിഷയും കുടുംബവും മനസ് നിറയെ സന്തോഷവും ആശ്വാസവുമായാണ് മടങ്ങിപ്പോകുന്നത്.

ഐഷയ്ക്ക് ECMO പിന്തുണ ലഭിച്ചു. ഹൃദയ വാൽവിൽ വലിയൊരു ചോർച്ചയുണ്ടായി, ചോർച്ചയുണ്ടായപ്പോൾ ഹൃദയം തകരാറിലായി. ഇതിനൊരു പരിഹാരം തേടി ഇന്ത്യയിലെത്തിയ ആശയയ്ക്കും കുടുംബത്തിനും പണം വലിയൊരു പ്രശ്നമായിരുന്നു. എന്നാൽ, ചെന്നൈ ആസ്ഥാനമായുള്ള ഐശ്വര്യം ട്രസ്റ്റ് 35 ലക്ഷം രൂപയോളം വരുന്ന ഹൃദയ ശസ്ത്രക്രിയയുടെ മുഴുവൻ ചെലവും വഹിച്ചു.