താമരശ്ശേരി കരിഞ്ചോലയിൽ കാണാതായ പെൺകുട്ടിയെയും സുഹൃത്തിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

താമരശ്ശേരി കരിഞ്ചോലയിൽ കാണാതായ പെൺകുട്ടിയെയും സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ദേവനന്ദ, എകരൂൽ സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്.
യുവാവ് താമസിക്കാത്ത ബാലുശ്ശേരി കപികുന്നിലെ വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് നിഗമനം. എട്ട് ദിവസം മുമ്പാണ് ഇരുവരെയും കാണാതായത്. പെൺകുട്ടിയെ കാണാതായെന്ന പരാതിയിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.