സന്ദേശ്ഖാലിയിൽ ഉയർന്ന ലൈംഗികാരോപണ കേസിലും ഭൂമികൈയേറ്റ ആരോപണത്തിലും കേസെടുത്ത് സിബിഐ

ലൈംഗികാതിക്രമം, ഭൂമി കൈയേറ്റം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സന്ദേശ്ഖാലിയിൽ സിബിഐ കേസെടുത്തിരിക്കുന്നത്. അഞ്ച് പ്രതികൾക്കെതിരെ സിബിഐ കേസെടുത്തു. തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ഭൂമി കൈയേറിയെന്നും കാണിച്ച് രംഗത്തെത്തിയ അതിജിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
അതേസമയം അഞ്ച് പ്രതികളുടെ പേരുവിവരങ്ങൾ സിബിഐ പുറത്തുവിട്ടിട്ടില്ല. നേരത്തെ, സന്ദേശ്ഖാലി കേസിൽ സിബിഐ അന്വേഷണത്തിന് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു.