April 22, 2025, 1:39 pm

ശബരിമല ഗ്രീൻഫീൽഡ്  വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു. ബിലീവേഴ്സ് ചർച്ചിന് കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. 441 കൈവശക്കാരുടെ 1000.28 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് ഇക്കഴി‌ഞ്ഞ മാർച്ചിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ സാമൂഹികാഘാത പഠനം നടത്തിയതിലും ഭൂമിയുടെ ഉടമസ്ഥാവകാശം നിർണ്ണയിച്ചതും ചട്ടവിരുദ്ധമായാണെന്ന വാദം പരിഗണിച്ചാണ് നടപടികൾ സ്റ്റേ ചെയ്തത്.

ബിലീവേഴ്‌സ് ചർച്ചിൻ്റെ ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമി ആരുടേതാണെന്ന കാര്യത്തിൽ തർക്കമുണ്ട്. എന്നാൽ, സംസ്ഥാനത്തിൻ്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ പേരിലാണ് വിജ്ഞാപനം ഇറക്കിയതെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. സെൻ്റർ ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ് സാമൂഹിക ആഘാത പഠനവും നടത്തി. കേന്ദ്ര-സംസ്ഥാന ചട്ടങ്ങൾ ലംഘിക്കുന്ന സർക്കാർ ഏജൻസിയാണിതെന്ന് ഹർജിക്കാർ ആരോപിച്ചു. ഇക്കാരണത്താൽ, ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം കോടതി തുടർന്നു.

2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ച് നഷ്ടപരിഹാരം നൽകുമെന്ന് അറിയിച്ചിരുന്നു.പ്രഖ്യാപനത്തോടൊപ്പം ഏറ്റെടുക്കുന്ന ഭൂമിയുടെ വിശദാംശങ്ങളും പുറത്തുവിട്ടു. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചുമതലയുള്ള കളക്ടറായി കോട്ടയം സ്പെഷൽ തഹസിൽദാരെ നിയമിച്ചു. പദ്ധതിയുടെ അഡ്മിനിസ്‌ട്രേറ്ററായി കോട്ടയം ഡെപ്യൂട്ടി കളക്ടറെയും നിയമിച്ചിട്ടുണ്ട്.