സംസ്ഥാനത്ത് ഒന്നരമാസത്തിലേറെ നീണ്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രാചരണത്തിന് കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണു

സംസ്ഥാനത്ത് ഒന്നരമാസത്തിലേറെ നീണ്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രാചരണത്തിന് കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണു. ഓരോ മണ്ഡലത്തിലും ശക്തമായ പോരാട്ടം എന്ന് വ്യക്തമാക്കുന്നതായിരുന്നു മുന്നണികളുടെ ശക്തിപ്രകടനം. തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്ത ചുവട് വെച്ചും കൈവീശിയും സ്ഥാനാര്‍ത്ഥികള്‍ ആവേശത്തില്‍ പങ്കുചേര്‍ന്നു. ഹൈഡ്രജന്‍ ബലൂണുകളും പൂത്തിരികളും വാദ്യമേളങ്ങളും തീര്‍ത്ത ഉത്സവ പ്രതീതിയിലാണ് കൊട്ടിക്കലാശം അവസാനിച്ചത്
കത്തിക്കാളിയ വേനല്‍ ചൂടിലും ഊര്‍ജം ചോരാതിരുന്ന പ്രചാരണത്തിന് ആവേശക്കൊടുമുടിയിലായിരുന്നു പരിസമാപ്തി. ജില്ലാ ആസ്ഥാനങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രചാരണ കൊടിയിറക്കം നടന്നു. സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും സംഗമിച്ചതോടെ അന്തരീക്ഷം മാറി.