തൃശ്ശൂർ പൂരത്തിൽ പോലീസിന്‍റെ അനാവശ്യ ഇടപെടലിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

തൃശൂർപുരത്ത് പൊലീസ് അനാവശ്യ ഇടപെടലുകൾ നടത്തിയതിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഭാരതീയ ജനതാ പാർട്ടി നേതാവ് ബി ഗോപാലകൃഷ്ണനാണ് കോടതിയെ സമീപിച്ചത്.
പൊലീസ് മേധാവി ഉൾപ്പെടെയുള്ളവരുടെ അനാവശ്യ ഇടപെടൽ മൂലമാണ് കരിമരുന്ന് പ്രയോഗം വൈകുന്നതെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥരുടെ അകാല ഇടപെടലാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നും ഹർജിയിൽ പറയുന്നു. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.മാറ്റങ്ങൾ കാണിക്കുക