April 22, 2025, 4:37 pm

വോട്ട് ചെയ്യാൻ ഈ ഐഡി കാർഡുകൾ മതി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം. ഏപ്രിൽ 26നാണ് കേരളത്തിൽ തിരഞ്ഞെടുപ്പ്. ഈ വോട്ടെടുപ്പിന് ഇലക്‌ടർ ഐഡൻ്റിറ്റി കാർഡ് (ഇപിഐസി) ഉപയോഗിക്കുന്നത് നിർബന്ധമല്ല. EPIC കാർഡ് ഇല്ലാത്ത ആളുകൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയ മറ്റ് 12 അംഗീകൃത ഫോട്ടോ ഐഡികൾ ഉപയോഗിച്ച് വോട്ട് ചെയ്യാം.

അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഇവയാണ്

1. ആധാര്‍ കാര്‍ഡ്

2. എംഎന്‍ആര്‍ഇജിഎ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)

3. ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍

4. തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്

5. ഡ്രൈവിംഗ് ലൈസന്‍സ്

6. പാന്‍ കാര്‍ഡ്

7. ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്

8. ഇന്ത്യന്‍ പാസ്‌പോര്‍ട്ട്

9. ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ

10. കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡികാര്‍ഡ്

11. പാര്‍ലമെന്റ്‌റ് അംഗങ്ങള്‍/ നിയമസഭകളിലെ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍

12. ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യുഡി ഐ ഡി കാര്‍ഡ്)