മലപ്പുറം നിലമ്പൂര്‍ കരുളായില്‍ ദേശീയ കായിക താരത്തിന് നേരെ മര്‍ദ്ദനം

മലപ്പുറം നിലമ്പൂര്‍ കരുളായില്‍ ദേശീയ കായിക താരത്തിന് നേരെ മര്‍ദ്ദനം. കരുളായി വരക്കുളത്തെ പാലക്കാമറ്റം മുഹമ്മദ് ഷാനാണ് മര്‍ദ്ധനമേറ്റത്.ദിശ മാറി വന്ന ബൈക്ക് ഇടിച്ചത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണം.വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പൂക്കോട്ടുംപാടം പോലീസ് കേസെടുത്തു.
ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മുഹമ്മദ് ഷാൻ സഞ്ചരിച്ചിരുന്ന മൂന്നംഗസംഘം ഇടിയുടെ ആഘാതത്തിൽ ഓടിയെത്തി ഇടിക്കുകയായിരുന്നു. വിദ്യാർഥികളുടെ പരാതിയെ തുടർന്ന് ഫൂക്കോട്ടുംപാടം പൊലീസ് കേസെടുത്തു.