14 കാരിയായ അതിജീവിതക്ക് 30 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ സുപ്രിംകോടതി അനുമതി നൽകി

14 കാരിയായ അതിജീവിതക്ക് 30 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ സുപ്രിംകോടതി അനുമതി നൽകി. ഗർഭച്ഛിദ്രം തടഞ്ഞ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി. കേസ് അസാധാരണമെന്ന് സുപ്രിം കോടതി വിലയിരുത്തി.ഗർഭഛിദ്രം പെൺകുട്ടിയിലുണ്ടാക്കുന്ന ശാരീരികവും മാനസികവുമായ ആഘാതങ്ങളെ കുറിച്ച് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുംബൈ സിയോൺ ആശുപത്രിയോട് ഏപ്രിൽ 19ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ആശുപത്രി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയതെന്നും കോടതിയുടെ ഉത്തരവിൽ പറയുന്നു.
ഗർഭച്ഛിദ്രം 24-ാം ആഴ്ച വരെ നിയമപരമായി അനുവദനീയമാണ്. സമിതിയുടെ അധ്യക്ഷൻ ചീഫ് ജസ്റ്റിസ് ഡി.