November 27, 2024, 10:20 pm

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിലെ സർക്കാർ നടപടിയിൽ പൊലീസ് സേനയിൽ ഭിന്നത

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിലെ സർക്കാർ നടപടിയിൽ പൊലീസ് സേനയിൽ ഭിന്നത. കമ്മിഷണർക്കൊപ്പം എസിപി സുദർശനെതിരായ നടപടിയാണ് ഭിന്നതയുണ്ടാക്കിയത്. കമ്മിഷണറുടെ അനാവശ്യ ഇടപെടലിൽ ഇരയായത് എസിപി സുദർശനെന്ന് ആരോപണം. എസിപി സുദർശനെതിരായ നടപടി പുനഃപരിശോധിക്കണമെന്നാവശ്യം ഉയരുന്നു. പ്രശ്‌നപരിഹാരത്തിന് ശ്രമിച്ച എസിപിക്കെതിരായ നടപടി മനോവീര്യം തകർക്കുന്നതെന്ന് ഒരു വിഭാഗം പറയുന്നു.

തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ, ഡെപ്യൂട്ടി കമ്മീഷണർ സുദർശൻ എന്നിവരെ സ്ഥലം മാറ്റിയാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതിയോടെയാണ് സർക്കാർ നടപടി സ്വീകരിച്ചത്. തൃശൂർ പുരത്ത് കരിമരുന്ന് പ്രയോഗം വൈകുന്നതിന് പിന്നിൽ പൊലീസാണെന്ന സംശയം ശക്തമായതോടെ ആനകൾക്ക് ബത്ത കൊണ്ടുവരുന്നവരെയും കുട മാറ്റാൻ കുട കൊണ്ടുവരുന്നവരെയും പൊലീസ് തടയുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ അനുമതിയോടെ സർക്കാർ നടപടി സ്വീകരിച്ചു.

You may have missed