November 27, 2024, 10:28 pm

1600 കോടിയുടെ വീട് ചോ‍ർന്നൊലിച്ചു; അറ്റകുറ്റ പണികൾക്ക് ശേഷം സ്വപ്ന വീട്ടിലേക്ക് നിക്കും പ്രിയങ്കയും

മൂന്ന് മാസത്തെ നവീകരണ ജോലികൾക്ക് ശേഷം എൽ എയിലെ തങ്ങളുടെ സ്വപ്ന ഭവനത്തിലേക്ക് മാറാൻ ഒരുങ്ങുകയാണ് താരദമ്പതികളായ നിക്ക് ജോനാസും പ്രിയങ്ക ചോപ്രയും മകൾ മാൾട്ടി മേരിയും. 1600 കോടി രൂപയ്ക്ക് വാങ്ങിയ വീട് മഴ പെയ്ത് ചോർന്നൊലിച്ചതോടെ വാസയോഗ്യമല്ലാതാവുകയും ഇതേ തുടർന്ന് കുടുംബം താൽകാലിക വസതിയിലേക്കു മാറുകയുമായിരുന്നു.

വീടിൻ്റെ മുൻ ഉടമകളോട് താരദമ്പതികൾ പരാതിപ്പെട്ടു. മഴയെത്തുടർന്ന് വീട് ചോർന്നൊലിക്കുകയും പൂപ്പൽ വികസിക്കുകയും ആരോഗ്യപ്രശ്‌നങ്ങൾ നേരിടുകയും ചെയ്തുവെന്നാണ് കേസ്. തങ്ങളുടെ വീട് പുതുക്കിപ്പണിയാൻ ചെലവഴിച്ച എല്ലാ പണത്തിനും തിരികെ നൽകണമെന്നും അവർ ആവശ്യപ്പെടുന്നു.

You may have missed