November 28, 2024, 9:24 am

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ച്മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ എതിർക്കുന്നതിൽ നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും തുല്യശബ്ദമാണുള്ളതെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. കേരളത്തിൽ നേട്ടമുണ്ടാക്കാൻ കഴിയില്ലെന്ന് നന്നായി അറിഞ്ഞ് ഇരുവരും വ്യാജ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്നും മോദിയെയും സംഘപരിവാറിനെയും നേരിട്ട് നേരിടാതെ രാഹുൽ ഗാന്ധി ഉത്തരേന്ത്യയിൽ നിന്ന് കൂറുമാറിയെന്നും മുഖ്യമന്ത്രി വിമർശിച്ചു.

‘നരേന്ദ്ര മോദി പറയുന്നു ഞങ്ങൾ വിമർശിക്കുന്നതിനേക്കാൾ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും ഇടതുപക്ഷം വിമർശിക്കുന്നുവെന്ന്. നരേന്ദ്ര മോദി, നിങ്ങളുടെ അജണ്ടകൾക്കൊപ്പം നിൽക്കുമ്പോൾ കോൺഗ്രസിനെ നിങ്ങൾ എന്തിന് എതിർക്കണം ? ഈ രാജ്യം കോൺഗ്രസിൽ നിന്ന് അതല്ല പ്രതീക്ഷിക്കുന്നത്. ആ ഭാഗം തുറന്നുകാട്ടുകയാണ് ഞങ്ങൾ ചെയ്യുന്നത്. മാറ്റം കോൺഗ്രസിനാണ് വരേണ്ടത്. പക്ഷേ മാറ്റത്തിന്റെ രീതിയിലല്ല അവർ മുന്നോട്ട് പോകുന്നത്. അവർ കൂടുതൽ കൂടുതൽ സംഘപരിവാർ മനസ്സിലേക്ക് പോവുകയാണ്. നരേന്ദ്ര മോദി, കോൺഗ്രസ് ഒപ്പം നിൽക്കാനുള്ള മനസ്സ് കാണിക്കുമ്പോൾ നിങ്ങൾക്ക് നല്ല സന്തോഷമല്ലേ ? നിങ്ങൾ വിമർശിക്കേണ്ട കാര്യമില്ലല്ലോ..’ – പിണറായി പറഞ്ഞു.

You may have missed