തൃശ്ശൂർ പൂരം; പതിവ് തെറ്റിക്കാതെ പൗരസ്ത്യ കൽദായ സുറിയാനി സഭ, ഇരു ദേവസ്വങ്ങള്‍ക്കും എണ്ണ നൽകി

പതിവ് തെറ്റിക്കാതെ പൂരത്തിനുള്ള എണ്ണ കൈമാറി പൗരസ്ത്യ കൽദായ സുറിയാനി സഭ. പൂരത്തിന്റെ പഴയകാല ആചാരപ്രകാരം പൗരസ്ത്യ കൽദായ സുറിയാനി സഭ തൃശ്ശൂർ പുത്തൻപേട്ടയിലെ മാർത്ത് മറിയം വലിയ പള്ളിയിൽനിന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾക്ക് മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്തയാണ് എണ്ണ കൈമാറിയത്.
മാർത്ത് മറിയം വലിയ പള്ളി വികാരി ഫാ. കെ ആർ ഇനാശു, ഫാ ജിനു ജോസ്, കേന്ദ്ര ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ രാജൻ ജോസ് മണ്ണുത്തി, കേന്ദ്ര ട്രസ്റ്റി ബോർഡ് അംഗങ്ങളായ ജോസ് താഴത്ത്, ലിയോൺസ് കാങ്കപ്പാടൻ മാർത്ത് മറിയം വലിയ പള്ളി കൈക്കാരന്മാരായ സോജൻ ജോൺ, ജോർജ് ജോയ്, പാരിഷ് കൗൺസിൽ അംഗമായ ചാൾസ് ചിറ്റില്ലപ്പിള്ളി എന്നിവരും പങ്കെടുത്തു.