നൂറു കണക്കിന് ആൾക്കാരെ കൊന്ന റോഡും അതു കീഴടക്കിയ 70കാരിയും
ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവിയയിലെ ലാ പാസിനെയും യുങ്കാസിനെയും ബന്ധിപ്പിക്കുന്ന സൈക്കിള്‍ റോഡാണ് ഡെത്ത് റോഡ് എന്നറിയപ്പെടുന്നത്. ലാ പാസിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ കൂടിയാണിത്. ഈ റോഡിലൂടെയുള്ള യാത്ര സഞ്ചാരികള്‍ ഇഷ്ടപ്പെടുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും ധാരാളം പേര്‍ എത്താറുണ്ട്. ഒരു വര്‍ഷം 25,000 പേര്‍ എത്താറുണ്ട് എന്നാണ് കണക്കുകള്‍. ഈ റോഡിലൂടെയുള്ള മൗണ്ടന്‍ ബൈക്കിംഗിനാണ് ആള്‍ക്കാര്‍ എത്തുന്നത്. സാഹസം നിറഞ്ഞതും അപകടം പിടിച്ചതുമായ ഈ സൈക്കിള്‍ റൈഡ് ധൈര്യശാലികള്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതാണ്. 1998 മുതല്‍ ഇതുവരെ ഡെത്ത് റോഡില്‍ മരിച്ച സൈക്കിള്‍ യാത്രികരുടെ എണ്ണം കേട്ടാല്‍ ഞെട്ടും. 18 സൈക്കിള്‍ റൈഡര്‍മാരാണ് ഈ കാലയളവില്‍ ഇവിടെ മരിച്ചത്. 64 കിലോമീറ്റര്‍ ദൂരമുള്ള ഈ റോഡില്‍ കൊടുംവളവുകളും കുത്തനെയുള്ള ഇറക്കങ്ങളും കാണാം. ഇതാണ് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. 1930 ല്‍ നിര്‍മ്മിച്ച ഈ റോഡ് പിന്നീട് പുതുക്കി പണിയുകയായിരുന്നു. കുത്തനെയുള്ള ഇറക്കങ്ങള്‍, തീരെ വീതി കുറഞ്ഞ ഒറ്റയടിപ്പാത, വശങ്ങളിലെ സുരക്ഷാ വേലികളുടെ അഭാവം എന്നിവ റോഡിന്റെ അപകടാവസ്ഥ കൂട്ടുന്നു. കാലാവസ്ഥയും ഭീതി കൂട്ടും. അടിക്കടിയുള്ള മഴയും മൂടല്‍മഞ്ഞും ചേരുമ്പോള്‍ അപകട ഭീഷണി നന്നായി ഉയരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടാണ് മരണത്തിന്റെ റോഡ് എന്ന വിളിപ്പേര് വന്നത്. അത് അക്ഷരാര്‍ത്ഥത്തില്‍ ശരി വയ്ക്കുന്നതാണ് ഇവിടെ മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുള്ള അപകടങ്ങളും അതിനെത്തുടര്‍ന്നുണ്ടായിട്ടുള്ള മരണങ്ങളും.
റോഡ് കീഴടക്കിയ 70 കാരി
പ്രായം ഒരു സംഖ്യ മാത്രമാണെന്ന് തെളിയിച്ച ഒരു 70 കാരി മുത്തശ്ശിയുണ്ട്. ലോകത്തിലെ ഏറ്റവും അപകടകരമായ റോഡുകളിലൊന്നായ ബൊളീവിയയുടെ ഡെത്ത് റോഡില്‍ അവര്‍ അവരുടെ ഇരുചക്രവാഹനത്തില്‍ യാത്രചെയ്ത് ചെറുപ്പക്കാരെപ്പോലും വെല്ലുവിളിച്ചു. മിര്‍ത്ത മുനോസ് ആണ് കഴിവ് തെളിയിച്ച ആ മുത്തശ്ശി. ബൊളീവിയയില്‍ എല്ലാ വര്‍ഷവും നടക്കുന്ന വെല്ലുവിളി നിറഞ്ഞ ബൈക്ക് റേസിംഗ് മത്സരമായിരുന്നു അത്. ബൊളീവിയയിലെ ഏറ്റവും താഴ്ന്ന സ്ഥലത്ത് നിന്ന് 11000 അടി ഉയരത്തില്‍ ആകാശത്തേക്ക് ഉയര്‍ന്ന പോകുന്ന റോഡിനെ ഒിക്കലും വിശ്വസിക്കാന്‍ കഴിയില്ല. കൊടുംവളവും പ്രതികൂല കാലാവസ്ഥയും ചേര്‍ന്ന് യാത്ര ദുഷ്‌കരമാക്കും. അപകടകരമായ പാത ഇടതൂര്‍ന്ന കാടുകളിലൂടെ സഞ്ചരിക്കുകയും, മഞ്ഞുമൂടിയ ആന്‍ഡസ് കൊടുമുടികളുടെ ഇടയിലേക്ക് പോവുകയും ചെയ്യുന്നു.
ആളുകളെ കൊന്ന റോഡ്
ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട ഒരു റൂട്ടാണിത്. പലപ്പോഴും മൃതദേഹങ്ങള്‍ കണ്ടെടുക്കാനായിട്ടില്ല. എന്നിട്ടും ഈ ഭീഷണി പോലും വക വയ്ക്കാതെയാണ് എഴുപതുകാരി റോഡ് കീഴടക്കിയത്. ഇടതൂര്‍ന്ന മൂടല്‍മഞ്ഞ്, കനത്ത മഴ, പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന പാറക്കെട്ടുകള്‍, ജീവന്‍ അപകടപ്പെടുത്തുന്ന പാറക്കൂട്ടങ്ങള്‍ എന്നിവയാണ് ഈ മാരകമായ റോഡിന്റെ പ്രധാന അപകടഭീഷണികള്‍.