April 24, 2025, 10:37 pm

പൈക ഏഴാംമൈലിൽ പാമ്പുകടിയേറ്റ് ഏഴുവയസുകാരി മരിച്ചു

പൈക്ക് ഏഴാം മൈലിൽ ഏഴുവയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. എലിക്കുളം ആളൂരും വടക്കുശ്ശേരിയിൽ അരുണിൻ്റെയും ആര്യയുടെയും മകൾ ആത്മജയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ വാടക വീടിന് പുറത്ത് പാമ്പ് കടിയേറ്റു.

ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ഉരുളികുന്നം എസ്ഡിഎൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ആത്മജ.