ഗോവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ 20 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഗോവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ 20 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ നിര്‍മാണമേഖലയില്‍ ജോലിചെയ്യുന്ന 20 തൊഴിലാളികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും കേസിൽ ഊർജിത അന്വേഷണം നടക്കുകയാണെന്നും എസ്പി പറഞ്ഞു. സുനിത സാവന്ത് മാധ്യമങ്ങളോട് വിശദീകരിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് വാസ്‌കോഡ ഗാമയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം അഞ്ച് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.