April 25, 2025, 10:25 am

കൊല്ലത്ത് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കൊല്ലത്ത് സ്വകാര്യ ബസ് യാത്ര ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇന്ന് ഉച്ചയോടെ കൊല്ലം മങ്ങാട് താന്നിമുക്കിലാണ് ദാരുണമായ അപകടം. തവണിമുക്ക് സ്വദേശി മോഹനാണ് മരിച്ചത്. ഇടുങ്ങിയ റോഡിലൂടെ പോവുകയായിരുന്ന ബസ് സൈക്കിളിൽ ഇടിക്കുകയായിരുന്നു.

ബസിൻ്റെ ടയറിൽ തട്ടി മോഹൻ ബൈക്കിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു. ഓവർടേക്ക് ചെയ്യുന്നതിനിടെ ബസ് മോട്ടോർ സൈക്കിളിൽ ഇടിച്ചതാകാമെന്ന് സംശയിക്കുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബസ് പുറകിൽ നിന്ന് വരുന്നതും മോഹനൻ്റെ ദേഹത്ത് കയറി ഇറങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.