April 23, 2025, 3:56 am

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. വിലയിൽ നേരിയ വർധനയുണ്ടായെങ്കിലും സ്വർണ വില സർവകാല റെക്കോഡിലെത്തി. ഇന്നത്തെ വില ഗ്രാമിന് 10 രൂപ വർധിച്ച് 6,575 രൂപയായും പവൻ സ്വർണത്തിന് 52,600 രൂപയിലുമാണ്.

സ്വർണ വില ഉയരുന്നു. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, കുറഞ്ഞ യുഎസ് പലിശനിരക്കിനെക്കുറിച്ചുള്ള അനിശ്ചിതത്വം, സ്വർണത്തോടുള്ള ആഗോള താൽപ്പര്യം എന്നിവ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ വില ഉയർത്തുന്നു.

രാജ്യാന്തര വിപണിയിൽ സ്വർണവില 2,400 ഡോളറിലെത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. വെള്ളി വിലയും ഉയരുകയാണ്. നിലവിലെ ഡോളർ നിരക്ക് 27.85 ആണ്. വില 30 ഡോളർ കടക്കുമെന്നാണ് വിപണി സൂചിപ്പിക്കുന്നത്.