April 21, 2025, 12:19 pm

പുകവലിക്കുന്നത് തുറിച്ചുനോക്കിയയാളെ കൊലപ്പെടുത്തി 24കാരി

പുകവലിക്കുന്നത് തുറിച്ചുനോക്കിയയാളെ കൊലപ്പെടുത്തി 24കാരി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.രഞ്ജിത് റാത്തോഡ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജയശ്രീ പണ്ഡാരി (24), ഇവരുടെ സുഹൃത്തുക്കളായ സവിത സൈറ, ആകാശ് ദിനേശ് റാവത്ത് എന്നിവരാണ് അറസ്റ്റിലായത്.

ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. നാഗ്പൂരിലെ മഹാലക്ഷ്മി നഗറിലെ പാൻ കടയ്ക്ക് പുറത്ത് പുക വലിച്ചുകൊണ്ടിരുന്ന ജയശ്രീയെ രഞ്ജിത്ത് നോക്കി അസഭ്യം പറഞ്ഞതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു. കുറ്റകൃത്യത്തിൻ്റെ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.