ഷാന്‍ വധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ മേല്‍ കോടതിയെ സമീപിക്കും; എസ്ഡിപിഐ

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേല്‍ കോടതിയെ സമീപിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അഡ്വ. എ കെ സലാഹുദ്ദീന്‍. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ അഡിഷനല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹർജി തള്ളിയതിനെതിരേ ഷാന്റെ കുടുംബവുമായി കൂടിയാലോചിച്ച് മേല്‍ കോടതിയില്‍ അപ്പീല്‍ പോകും.
2021 ഡിസംബർ 18-ന് രാത്രിയാണ് ഷാനെ അക്രമികൾ കൊലപ്പെടുത്തിയത്. ഷാൻ വധക്കേസിൽ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചു, തുടർന്നുള്ള കൊലപാതകക്കേസിൽ എല്ലാ പ്രതികൾക്കും ജാമ്യം നിഷേധിക്കുകയും വേഗത്തിലുള്ള വിചാരണ നടത്തുകയും ചെയ്തു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ഷാൻ വധക്കേസിലെ പ്രതികൾ വിചാരണ ഇഴഞ്ഞുനീങ്ങുന്നതിനിടെ ജാമ്യത്തിലാണ്.