സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഇന്നലെ ആദ്യമായി അരലക്ഷം കടന്ന സ്വർണവിലയിൽ ഇന്ന് അൽപം ആശ്വാസമുണ്ട്. പവന് ഇന്ന് 200 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന് 25 രൂപ. ഇതോടെ സ്വർണവില പവന് 50,200 രൂപയായും ഗ്രാമിന് 6,275 രൂപയായും ഉയർന്നു.
ഇന്നലെ പവന് 50,400 രൂപയായിരുന്നു വില. ഇന്നലെ ഗ്രാമിന് 130 ആയി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 6,300 രൂപയായിരുന്നു വില. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റവും കേരളത്തിലെ വിലക്കയറ്റത്തിന് കാരണമാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ കൂടുതൽ ആളുകൾ സ്വർണത്തിലേക്ക് തിരിയുന്നതാണ് വില ഉയരാൻ കാരണമെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.