പൊന്നാനി ഉപജില്ലയിലെ വിവിധ യൂണിറ്റുകളിൽ കെ പി എസ് ടി എ പ്രതിഷേധ ദിനം ആചരിച്ചു
അധ്യപകർക്കും ജീവനക്കാർക്കും അർഹതപ്പെട്ട ക്ഷാമബത്തയുടെ 39 മാസത്തെ കുടിശ്ശിക കവർന്നെടുത്ത ഇടതു സർക്കാറിനെതിരെ താക്കീതായി കെ.പി.എസ്.ടി.എയുടെ പ്രതിഷേധ ദിനാചരണം. നിരന്തര പ്രതിഷേധങ്ങൾക്കൊടുവിൽ കഴിഞ്ഞ ബജറ്റിൽ 21 ശതമാനം ഡി.എ കുടിശ്ശികയിൽ രണ്ട് ശതമാനം അനുവദിച്ചിരുന്നു. എന്നാൽ ഈ രണ്ട് ശതമാനം ക്ഷാമബത്തയുടെ മൂന്നു വർഷത്തിലേറെയായി നിലവിലുള്ള കുടിശ്ശിക സംബന്ധിച്ച് യാതൊരു പരാമർശവും ഉത്തരവിൽ ഇല്ല. ഇത് ജീവനക്കാരോടുള്ള വഞ്ചനയാണ്. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള വിവിധ വിഭാഗങ്ങൾക്ക് കുടിശ്ശിക അനുവദിച്ചപ്പോൾ സംസ്ഥാന സർക്കാർ ജീവനക്കാരേയും അധ്യാപകരേയും അവഗണിച്ചിരിക്കുകയാണ്. പ്രതിഷേധ ബാഡ്ജ് ധരിച്ച് യൂണിറ്റ് തലങ്ങളിൽ നടത്തിയ ദിനാചരണം പൊന്നാനി ഉപജില്ലയിലെ വിവിധ യൂണിറ്റുകളിൽ സംഘടിപ്പിച്ചു. സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ ടി.കെ സതീശൻ, എം.കെ എം അബ്ദുൽ ഫൈസൽ, കമ്മിറ്റി അംഗം പി ഹസീന ബാൻ, ദിപു ജോൺ, എം പ്രജിത് കുമാർ, പി ശ്രീദേവി, സി റഫീഖ്, കെ.എസ് സുമേഷ്, ടി.വി നൂറുൽ അമീൻ നേതൃത്വം നൽകി.