മോഹിനിയാട്ട പഠനത്തിനായി ആണ്കുട്ടികള്ക്കും പ്രവേശനം നല്കാന് കേരള കലാമണ്ഡലം തീരുമാനിച്ചു
മോഹിനിയാട്ടയിൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കാൻ കേരള കലാമണ്ഡലം തീരുമാനിച്ചു. കലാമണ്ഡലം ആസ്ഥാനത്ത് ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈസ് ചാൻസലർ കലാമണ്ഡലം അനന്തകൃഷ്ണനും കലാമണ്ഡലം ഗോപിയും ഉൾപ്പെട്ട 10 അംഗ ഭരണസമിതിയാണ് തീരുമാനമെടുത്തത്.
നർത്തകി സത്യഭാമയുടെ സമീപകാല അഭിപ്രായങ്ങളെ തുടർന്നുണ്ടായ വിവാദങ്ങളും വിവിധ മേഖലകളിൽ നിന്നുള്ള നിരന്തരമായ ആവശ്യവും കണക്കിലെടുത്താണ് ആൺകുട്ടികളെ മോഹിനിയാട്ടത്തിലേക്ക് പ്രവേശിപ്പിക്കാൻ ഭരണസമിതി തീരുമാനിച്ചത്.