November 27, 2024, 10:20 pm

എല്ലാ വർഷവും ജൂലൈ മാസത്തിൽ ഭൂമി കുലുങ്ങുന്ന നഗരം

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ നഗരമാണ് മെക്‌സിക്കോയിലെ ചിചെൻ ഇറ്റ്‌സ. ഈ നഗരത്തിൽ എല്ലാ വർഷവും ജൂലൈ മാസത്തിൽ ഭൂമി കുലുങ്ങും. ഭൂകമ്പത്തിന് പിന്നിലുള്ള കാരണത്തെക്കുറിച്ച് ഗവേഷകർക്ക് അടക്കം ഉത്തരം കിട്ടിയിട്ടില്ല. അതേസമയം ചിചെൻ ഇറ്റ്‌സയിലെ കുക്കുൽകൻ ക്ഷേത്രമായ എൽ കാസ്റ്റിലോ ലോകാത്ഭുതങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിൽ പുരാതനമായ ഒരു പിരമിഡും. മായൻ സംസ്കാര കാലത്ത് നിർമിക്കപ്പെട്ടതായതിനാൽ, ഇതിനിടയിൽ മായന്മാരുടെ പുരാതനമായ വിശ്വാസങ്ങളെക്കുറിച്ച് പറയുന്ന ഒരു ഭൂഗർഭ രഹസ്യപാതയും സ്ഥിതിചെയ്യുന്നുണ്ട്.


ഇവിടെ ഉണ്ടാകുന്ന ഭൂകമ്പത്തെക്കുറിച്ച് രസകരമായൊരു വിശ്വാസം കൂടിയുണ്ട്. ഈ നഗരത്തിലെ ആളുകളുടെ പ്രധാനപ്പെട്ട ദൈവമാണ് കുക്കുൽകൻ. ഒരിക്കൽ ഒരു സ്ത്രീയുടെ വയറ്റിൽ ചിറകുള്ള പാമ്പായി പിറന്ന കുക്കുൽകനെ അവന്റെ സഹോദരി ഒരു ഗുഹയിൽ ഒളിപ്പിച്ചു. ദിവസവും അവനുള്ള ഭക്ഷണവും അവൾ അവിടെ എത്തിച്ചുനൽകി. പിന്നീട് വളർന്ന് വലുതായ കുക്കുൽകൻ അവിടെ നിന്നും പറന്ന് കടലിലേക്ക് പോയി. താൻ ജീവനോടെ ഉണ്ടെന്ന് കാണിക്കാനായി എല്ലാവർഷവും കുക്കുൽകൻ എത്തുന്നതാണ് ഈ ഭൂകമ്പത്തിന് കാരണം എന്നാണ് ഇവിടുത്തുകാർ വിശ്വസിക്കുന്നത്.

You may have missed