സവാളയുടെ കയറ്റുമതി നിരോധനം നീട്ടി കേന്ദ്രസർക്കാർ
ഉള്ളിയുടെ കയറ്റുമതി നിരോധനം കേന്ദ്രസർക്കാർ നീട്ടി. നേരത്തെ ഈ മാസം 31 വരെയായിരുന്നു നിരോധനം. ആഭ്യന്തര പ്രവേശനം മെച്ചപ്പെടുത്തുന്നതിനും വില കുറയ്ക്കുന്നതിനുമായി ഏർപ്പെടുത്തിയ നിരോധനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടുന്നതായി നീട്ടിയതായിഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് അറിയിച്ചു.
2023 ഡിസംബർ 8 ന് ഉള്ളി വില കുത്തനെ ഉയർന്നതിനെ തുടർന്ന് കേന്ദ്ര സർക്കാർ ഉള്ളിയുടെ കയറ്റുമതി നിരോധിച്ചു. അതിനിടെ, നാഷണൽ കോഓപ്പറേറ്റീവ് എക്‌സ്‌പോർട്ട് ലിമിറ്റഡ് വഴി യുഎഇയിലേക്കും ബംഗ്ലാദേശിലേക്കും 64,400 ടൺ ഉള്ളി കയറ്റുമതി ചെയ്യാൻ സർക്കാർ അനുമതി നൽകി. കയറ്റുമതി നിരോധനത്തിൽ കർഷകരും അതൃപ്തി രേഖപ്പെടുത്തി.