എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ സമയക്രമത്തില്‍ മാറ്റം

എയർ ഇന്ത്യ എക്‌സ്‌പ്രസ് ഷെഡ്യൂളിൽ മസ്‌കറ്റിൽ നിന്ന് കണ്ണൂരിലേക്കുള്ള വിമാനത്തിൻ്റെ സമയക്രമം മാറ്റം വരിക.
മസ്‌കറ്റിൽ നിന്ന് രാവിലെ 7:35ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:30ന് കണ്ണൂരിലെത്തും. ഈ വിമാനം കണ്ണൂരിൽ നിന്ന് പുലർച്ചെ 4:35 ന് പുറപ്പെട്ട് ഒമാൻ സമയം 6:35 ന് മസ്‌കറ്റിൽ എത്തിച്ചേരും. അടുത്ത മാസം നാലു മുതൽ പുതിയ സമയക്രമം നടപ്പാക്കുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ അറിയിച്ചു.