ആലുവയിലെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ രണ്ട് പേർ അറസ്റ്റിൽ

ആലുവയിൽ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. മുഹമ്മദ് റിയാസ്, അൻവർ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടാണ് ഇരുവരുടെയും നേതൃത്വത്തിൽ കാർ സംഘടിച്ചതെന്നാണ് പൊലീസിൻ്റെ വാദം. ഗൂഢാലോചനയിൽ ഇരുവർക്കും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.
ഇന്നലെ പുലർച്ചെ ആലുവ റെയിൽവേ സ്‌റ്റേഷനു സമീപത്തുനിന്നാണ് മൂന്നുപേരെ തട്ടിക്കൊണ്ടുപോയത്. ദൃക്സാക്ഷി നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരാളെ തട്ടികൊണ്ടുപോയതിലാണ് പൊലീസ് എഫ്ഐആര്‍ ഇട്ട് കെസെടുത്തിരുന്നത്. അന്വേഷണത്തില്‍ മൂന്ന് പേരെ ഒന്നിച്ചാണ് കാറില്‍ കയറ്റിക്കൊണ്ട് പോയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതികളെക്കുറിച്ചും തട്ടിക്കൊണ്ടുപോയ മൂന്നുപേരെക്കുറിച്ചും പോലീസിന് സൂചനയുണ്ട്. അനധികൃത സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് കരുതുന്നു. കാർ വാടകയ്‌ക്ക് നൽകിയ ബ്രോക്കർ ഉൾപ്പെടെ രണ്ടുപേരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോകൽ സമയത്ത് പ്രതികൾ ഗൂഗിൾ പേ വഴി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. മൊബൈൽ ഫോണുകളും സിസിടിവി ക്യാമറകളും പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.