സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വലയുകയാണ് പൊലീസുകാര്‍
സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി കാരണം പോലീസ് ഉദ്യോഗസ്ഥർ സമ്മർദ്ദത്തിലാണ്. കുടിശ്ശിക തീർക്കാതെ പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന് സ്വകാര്യ പമ്പുടമകള്‍ നിലപാടെടുത്തതോടെയാണ് പൊലീസുകാര്‍ ദുരിതത്തിലായത്.
കുടിശ്ശികയുള്ള സ്വകാര്യ പമ്പ് കടത്തിൽ 28കോടി രൂപയാണ് കുടിശികയിനത്തില്‍ കൊടുത്തു തീർക്കാനുള്ളത്. പോലീസ് വാഹനങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ വാഹനങ്ങൾക്ക് ഇനിമുതൽ വായ്പ നൽകില്ലെന്ന് പെട്രോൾ പമ്പുടമകൾ അറിയിച്ചു.തിരുവനന്തപുരത്ത് പൊലീസ് വാഹനങ്ങള്‍ ഇന്ധനം നിറയ്ക്കുന്നത് എസ്എപി ക്യാമ്പിലെ പൊലീസ് പമ്പിൽ നിന്നാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമുണ്ട് കുടിശ്ശിക. പണം നൽകിയാലേ അടുത്ത ലോഡുള്ളുവെന്ന് ഐഒസിയും അറിയിച്ചു.