April 20, 2025, 11:39 am

പെൻഷൻകാരുടെ യോഗം എന്ന പേരിൽ തിരഞ്ഞെടുപ്പ് പരിപാടി; സിപിഐഎമ്മിനെതിരെ വയോജനങ്ങൾ

പെൻഷൻകാരുടെ യോഗം എന്ന പേരിൽ എൽഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് പരിപാടിയിൽ വയോജനങ്ങളെ പങ്കെടുപ്പിക്കാൻ നീക്കം, പാലക്കാട് കാവിൽപടവിൽ പെൻഷൻകാരുടെ യോഗം എന്ന പേരിൽ ഇടത് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പരിപാടി സംഘടിപ്പിക്കാൻ ശ്രമം. തൊഴിലിടങ്ങൾ മുതൽ വിരമിച്ചവർ വരെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

ഇതൊരു തിരഞ്ഞെടുപ്പ് പ്രചാരണമാണെന്നറിഞ്ഞതോടെ പ്രായമായവർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതൊരു പാർട്ടി പരിപാടിയായിരുന്നില്ലെന്നാണ് സിപിഎമ്മിൻ്റെ വിശദീകരണം. പെൻഷൻ ക്ലാരിഫിക്കേഷൻ സെഷനായിരുന്നുവെന്നും സിപിഎം വ്യക്തമാക്കി.