April 21, 2025, 12:39 pm

കൊല്ലം കരുനാഗപ്പള്ളിയിൽ മദ്യപസംഘം ദോശക്കട അടിച്ചുതകർത്തു

കൊല്ലം കരുനാഗപ്പള്ളിയിൽ മദ്യപസംഘം ദോശക്കട അടിച്ചുതകർത്തു. അഞ്ചംഗ സംഘമാണ് കട തകർത്തത്. അക്രമികളിൽ ഒരാളായ പ്രസാദ് എന്നയാളാണ് അറസ്റ്റിലായത്. ഭക്ഷണം കഴിക്കാനെത്തിയവരെയും അക്രമികൾ മർദിച്ചു. ഭക്ഷണം കഴിക്കാനെത്തിയവർ ഓഡർ ചെയ്‌ത ഓംലെറ്റ് താമസിക്കുമെന്ന് പറഞ്ഞത് പ്രകോപനത്തിന് കാരണമായി.

പുലിയൂർവഞ്ചി സ്വദേശികൾക്കായ രണ്ടുപേർക്ക് പരുക്കേറ്റു.സഹോദരങ്ങളായ ആരോൺ, അജീർ എന്നിവർക്ക് പരിക്കേറ്റു. കൊല്ലം സ്വദേശി ഗോപകുമാറിൻ്റെ കടയാണ് മയക്കുമരുന്ന് സംഘം തകർത്തത്.സംഭവത്തിൽ കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.