April 22, 2025, 3:31 am

എ സിയുടെ തണുപ്പ് കൂട്ടിയതിന് എട്ടുവയസുകാരനെ ക്രൂരമായി ആക്രമിച്ച് ഡ്രം പരിശീലകന്‍

എ സിയുടെ തണുപ്പ് കൂട്ടിയതിന് എട്ടുവയസുകാരനെ ക്രൂരമായി ആക്രമിച്ച് ഡ്രം പരിശീലകന്‍. കൊച്ചി പൊന്നുരുന്നി സ്വദേശി ഗോപുവാണ് കുട്ടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായത്. ഇയാള്‍ കുട്ടിയുടെ മുഖത്തടിച്ചെന്നും മാന്തി പരുക്കേല്‍പ്പിച്ചെന്നുമായിരുന്നു കുട്ടിയുടെ കുടുംബത്തിന്റെ പരാതി.

ഇന്നലെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രണ്ട് വർഷമായി കുട്ടി ഗോപുവിൻ്റെ കീഴിൽ ഡ്രമ്മിംഗ് പരിശീലിക്കുന്നു. . ഇന്നലെ ക്ലാസ് മുറിയിലെ എ സിയിലെ താപനില കുട്ടി 24 ഡിഗ്രിയില്‍ നിന്നും 16 ഡിഗ്രിയിലേക്ക് മാറ്റിയതിനായിരുന്നു അധ്യാപകന്റെ ക്രൂരമര്‍ദനം.