April 22, 2025, 8:36 am

വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ സൈനിക താവളത്തിന് നേരെ ആക്രമണം

വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ സൈനിക താവളത്തിനു നേരെ ആക്രമണം. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ ബാരക്കിന് സമീപം പൊട്ടിത്തെറിച്ചതായി സൈന്യത്തിൻ്റെ മാധ്യമ വിഭാഗം അറിയിച്ചു. ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നിൽ ഏത് ഭീകര സംഘടനയാണെന്ന് സൈന്യം പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല.