ചെലവ് കുറഞ്ഞ പാലം നിര്‍മാണരീതിയുമായി പൊതുമരാമത്ത് വകുപ്പ്

പൊതുമരാമത്ത് വകുപ്പിൻ്റെ കേരള റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പാലം നിർമാണച്ചെലവ് കുറയ്ക്കുന്നതിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള നൂതന നിർമാണരീതി വികസിപ്പിച്ചെടുത്തിട്ടുണ്ട്. അൾട്രാ-ഹൈ പെർഫോമൻസ് ഫൈബർ റൈൻഫോഴ്സ്ഡ് കോൺക്രീറ്റ് ടെക്നോളജി വികസിപ്പിച്ചെടുത്തത് കേരള സംസ്ഥാനമാണ്. കല്ല്, മണൽ തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ ഉപയോഗം ഗണ്യമായി കുറയ്ക്കുന്ന ഒരു നിർമ്മാണ രീതിയാണിത്.
തിരുപ്പതി, മദ്രാസ് ഐ.ഐ.ടികളുടേയും കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെയും കോഴിക്കോട് എന്‍.ഐ.ടിയുടേയും സഹകരണത്തോടെയാണ് പുതിയ കണ്ടെത്തല്‍. നൂതന നിര്‍മ്മാണ രീതികള്‍ വികസിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഈ കണ്ടെത്തല്‍.