ബിഡിജെഎസ് രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

ബിഡിജെഎസിൻ്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. രാവിലെ 10ന് കോട്ടയത്ത് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി സ്ഥാനാർഥിയെ പ്രഖ്യാപിക്കും. കോട്ടയം ഇടുക്കി സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കും.
അതേസമയം കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി സ്ഥാനാർത്ഥിയാകും. ഇന്നലെ പത്തനംതിട്ടയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിലാണ് കെ സരേന്ദ്രൻ ഇക്കാര്യം പറഞ്ഞത്. സംസ്ഥാന ചീഫ് സെക്രട്ടറി സിനിൽ മുണ്ടപ്പള്ളിയടക്കം മൂന്ന് പേരാണ് ഇടുക്കി സീറ്റിലേക്ക് മത്സരിക്കുന്നത്. ആദ്യഘട്ടത്തിൽ മാവേലിക്കര ചാലക്കുടി സീറ്റുകളിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കെ.എ. ഉണ്ണികൃഷ്ണൻ ചാലക്കുടിയിലും ബൈജു കലാശാല മാവേലിക്കരയിലും ജനവിധി തേടുന്നു.