April 20, 2025, 6:36 pm

മാലിദ്വീപിൽ ഉള്ള ഒരു വിഭാഗം സൈനികരെ തിരിച്ചുവിളിച്ച് ഇന്ത്യ

മാലദ്വീപിൽ നിന്ന് ഒരു സംഘം സൈനികരെ ഇന്ത്യ പിൻവലിച്ചു. ഇന്ത്യൻ ആർമി ഓഫീസർമാരുടെ ആദ്യ ബാച്ച് ഇന്ത്യയിലേക്ക് മടങ്ങി. എഎൽഎച്ച് ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഇന്ത്യൻ സംഘത്തെ പിൻവലിച്ചു. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് അനുസരിച്ച്, അവർക്ക് പകരം സാങ്കേതിക ഉദ്യോഗസ്ഥരെ നിയമിച്ചു.

മാലി ദ്വീപ് സർക്കാരിൻ്റെ അഭ്യർത്ഥന പ്രകാരമാണ് നടപടി. കഴിഞ്ഞ മാസം ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന മാലദ്വീപിൻ്റെ ആവശ്യവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടന്നിരുന്നു. മാർച്ച് 15നകം ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു ചർച്ചയിൽ ആവശ്യപ്പെട്ടു.