ബി.എസ് യെദ്യൂരപ്പയ്ക്കെതിരെ പോക്സോ കേസ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്കെതിരെ പോക്സോ കേസ്. പതിനേഴുകാരിയുടെ അമ്മയുടെ പരാതിയിൽ ബംഗളൂരു സദാശിവനഗർ പൊലീസാണ് മുതിർന്ന ബിജെപി നേതാവിനെതിരെ കേസെടുത്തത്. 81 കാരനായ ഇയാൾ കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ഫെബ്രുവരി രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം. സഹായം തേടി മുൻ മുഖ്യമന്ത്രിയെ കാണാൻ അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. ഇവരെ കണ്ട ശേഷം, മുതിർന്ന ബിജെപി നേതാവ് പെൺകുട്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പുറത്തേക്ക് ഓടിയെത്തിയ പെൺകുട്ടി പീഡനവിവരം അമ്മയോട് പറഞ്ഞു.
ഇന്നലെ രാത്രിയാണ് പെൺകുട്ടിയുടെ അമ്മയ്ക്കെതിരെ പോലീസ് പരാതി നൽകിയത്. വിഷയത്തിൽ യെദ്യൂരപ്പ ഇതുവരെ പ്രതികരിച്ചിട്ടില്ല.