പൊന്നാനിയിൽ റേഷൻ കാർഡ് മസ്റ്ററിംഗ് നടക്കാതെ കാർഡുടമകൾ പെരുവഴിയിൽ
അധികൃതരുടെ അറിയിപ്പ് പ്രകാരം റേഷൻ കാർഡ് മസ്റ്ററിംഗിനു വേണ്ടി സെന്ററുകളിൽ എത്തിയ കാർഡുടമകളാണ് പ്രതിസന്ധിയിൽ.
വെള്ളിയാഴ്ച കാലത്ത് 8 മുതൽ വൈകിട്ട് 7 വരെയാണ് മസ്റ്ററിംഗ് നടക്കുന്നതെന്നും ഓരോ റേഷൻ കടയുടെ നമ്പർ അനുസരിച്ച് പ്രത്യേക സെൻ്ററുകളിൽ എത്താനുമായിരുന്നു അറിയിപ്പ്.
ഇതു പ്രകാരം എത്തിയവർ ഇന്ന് കാലത്ത് മുതൽ നീണ്ട ക്യുവിൽ നിൽക്കുകയല്ലാതെ 10 മണിയായിട്ട് പോലും മസ്റ്ററിംഗ് തുടങ്ങുകയോ നടക്കാത്തതിൻ്റെ കാരണം വ്യക്തമാക്കാനോ തലൂക്ക് സപ്ലൈ ഓഫിസ് അധികൃതർക്ക് കഴിയുന്നില്ല.
ജോലികൾ ഒഴിവാക്കി വന്ന നിരവധി തൊഴിലാളികളടക്കം ക്യുവിൽ നിൽക്കുന്ന വിഷമകരമായ കാഴ്ചയാണ് പൊന്നാനിയിലെങ്ങും
ഓരോ റേഷൻ ഷോപ്പ് വിജിലൻസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മസ്റ്ററിംഗ് നടത്തേണ്ടത്.
എന്നാൽ സംസ്ഥാനത്ത് പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസിനു കീഴിൽ ജനപ്രതിനിധികൾ അറിയാതെ കടലാസിൽ മാത്രംവ്യാജ കമ്മിറ്റികൾ രൂപികരിച്ച വ്യാപകമായ പരാതി നില നിൽക്കുമ്പോഴാണ് മസ്റ്ററിംഗ് പരാതി കൂടി ഉയർന്നിട്ടുള്ളത്.
ജനപ്രതിനിധികൾക്ക് പോലും വ്യക്തമായ വിവരം അധികൃതർ നൽകിയിട്ടില്ലാത്തതിനാൽ കാർഡുടമകൾ എന്ത് ചെയ്യണമെന്നറിയാതെ പെരുവഴിയിലാണിപ്പോൾ