April 8, 2025, 4:18 am

സംസ്ഥാനത്ത് റേഷന്‍ മസ്റ്ററിങ് മുടങ്ങി

സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് മുടങ്ങി. ഇ-പിഒഎസ് ഉപകരണത്തിലെ തകരാർ കാരണം മസ്റ്ററിങ് മുടങ്ങിയത്. ഇന്ന് 8 മണി മുതല്‍ മസ്റ്ററിങ് തുടങ്ങുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ഇതുവരെയായിട്ടും ഒരു കാര്‍ഡ് പോലും മസ്റ്റര്‍ ചെയ്യാനായിട്ടില്ല.രാവിലെ മുതൽ നിരവധി പേർ വിവിധ സ്ഥലങ്ങളിൽ കാത്തുനിന്നിരുന്നു. മസ്റ്ററിങ് മുടങ്ങിയതോടെ തുടർന്ന് കാർഡുടമകൾ വിതരണ കടകൾക്ക് മുന്നിലും മീറ്റിംഗ് ഹാളിന് മുന്നിലും പ്രതിഷേധിച്ചു.

റേഷന്‍ വിതരണം നിര്‍ത്തിവെച്ച് മസ്റ്ററിങ് നടത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. . ഇന്ന് മുതൽ ഞായറാഴ്ച വരെയാണ് റേഷൻ നിര്‍ത്തിവെച്ചത്. എല്ലാ മുൻഗണനാ കാർഡ് അംഗങ്ങളും അവരുടെ റേഷൻ കാർഡും ആധാർ കാർഡും സഹിതം അണിനിരത്തണമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.

ഇ-പോസ് മെഷീനുകളിലൂടെ മാത്രമേ ഇ-കെവൈസി മസ്റ്ററിങ് നടത്താനാകൂ. ഇതിനാലാണ് റേഷന്‍ വിതരണം നിര്‍ത്തിവെച്ച് മസ്റ്ററിങ് നടത്താന്‍ തീരുമാനിച്ചത്. സ്ഥലസൗകര്യമുള്ള റേഷന്‍ കടകളില്‍ അവിടെ തന്നെ വെച്ചും, അല്ലാത്ത ഇടങ്ങളില്‍ റേഷന്‍ കടകള്‍ക്ക് സമീപമുള്ള അങ്കണവാടികള്‍, ഗ്രന്ഥശാലകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുമാണ് ക്യാംപുകള്‍ സംഘടിപ്പിച്ചത്. ആധാര്‍കാര്‍ഡും റേഷന്‍ കാര്‍ഡുമാണ് മസ്റ്ററിങിന് വേണ്ടത്. മാര്‍ച്ച് 31നകം മസ്റ്ററിങ് പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്.