November 28, 2024, 2:06 am

സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക്‌ 16.31 കോടി അനുവദിച്ചു

സംസ്ഥാനത്തെ സ്‌കൂൾ പാചകത്തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിന് 16.31 കോടി രൂപ അനുവദിച്ചു. ധനമന്ത്രി കെ.എൻ. 13,560 തൊഴിലാളികൾക്ക് ഫെബ്രുവരി മാസത്തെ ശമ്പളം നൽകാനാണ് ഈ തുക ഉദ്ദേശിക്കുന്നതെന്ന് ബാലഗോപാൽ പറഞ്ഞു.

കേരളത്തിലെ സ്‌കൂൾ ഉച്ചഭക്ഷണ പാചകക്കാർ പ്രതിമാസം 20 ദിവസത്തെ ജോലിക്ക് 13,500 രൂപ വരെ സമ്പാദിക്കുന്നു. ഇതിൽ കേന്ദ്ര വിഹിതം 600 രുപമാത്രമാണ്‌. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടിൽനിന്നാണ്‌ നൽകുന്നത്‌. കേന്ദ്ര മാനദണ്ഡപ്രകാരം സ്‌കൂൾ പാചക തൊളിലാളികൾക്ക്‌ പ്രതിമാസം 1000 രുപ മാത്രമാണ്‌ ഓണറേറിയമായി നൽകേണ്ടത്‌.

എന്നാൽ, കേരളത്തിൽ പ്രതിദിന വേതനം 600 മുതൽ 675 രൂപ വരെ നൽകുന്നു. ഈ നാമമാത്ര സഹായം പിഎം പോഷൺ അഭിയാനിൽനിന്നാണ്‌ ലഭിക്കേണ്ടത്‌. പദ്ധതിയിൽ ഈവർഷം സംസ്ഥാനത്തിന്‌ 284 കോടി രൂപയാണ്‌ കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്‌.

You may have missed