April 11, 2025, 7:43 am

കോഴിക്കോട് താമരശ്ശേരിയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ നാൽപ്പത്തിയേഴുകാരൻ അറസ്റ്റിൽ

കോഴിക്കോട് താമരശ്ശേരിയിൽ ആറുവയസുകാരിയെ പീഡിപ്പിച്ച കേസിൽ 47കാരൻ അറസ്റ്റിൽ. പുതുപ്പാടി സ്വദേശി ബാബുവാണ് അറസ്റ്റിലായത്. പ്രതികൾ പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു.

പീഡന വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞത് അനുസരിച്ചാണ് പ്രതിക്കെതിരെ കഴിഞ്ഞ ദിവസം ബന്ധുക്കൾ പരാതി നൽകിയത്. ഇന്നലെ വൈകുന്നേരത്തോടെ വൈദ്യപരിശോധനയ്ക്കുശേഷം പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.