ഇനി മിനിറ്റുകൾ കൊണ്ട് വോട്ടർ പട്ടികയിൽ പേര് ചേർക്കാം

മിനിറ്റുകൾക്കുള്ളിൽ നിങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ചേർക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് ഉപയോഗിച്ചാണ് പേര് ചേർക്കാൻ സാധിക്കുക.നാമനിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള അവസാന ദിവസത്തിന് ഒരാഴ്ച മുമ്പ് വരെ പേരുകൾ ചേർക്കാവുന്നതാണ്. 2024 ജനുവരിയിൽ നിങ്ങൾക്ക് 18 വയസ്സ് തികയുകയാണെങ്കിൽ, ആപ്പിലൂടെ വേഗം അപേക്ഷിക്കാനാവുക.
ആപ്പ് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ ഫോൺ നമ്പർ നൽകിയതിന് ശേഷം നിങ്ങൾക്ക് ഒരു OTP ലഭിക്കും. ഈ OTP സ്വീകരിച്ച് ഒരു പാസ്‌വേഡ് സൃഷ്‌ടിക്കുക. രജിസ്ട്രേഷൻ ആരംഭിക്കുന്നതിന് മുമ്പ്, വോട്ടർമാർ അവരുടെ പേരും വിലാസവും ജനനത്തീയതിയും നൽകണം. നിങ്ങൾ ഒരു പാസ്‌പോർട്ട് ഫോട്ടോയും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഒരു കുടുംബാംഗത്തിൻ്റെ വോട്ടർ ഐഡി നമ്പറും നിങ്ങൾക്ക് ആവശ്യമാണ്.