മലപ്പുറം ചങ്ങരംകുളത്തു അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനു ക്ഷേത്രഭാരവാഹികൾക്കെതിരെ കേസ്

മലപ്പുറം ചങ്ങരംകുളത്ത് അനധികൃതമായി പടക്കം പൊട്ടിച്ചതിന് ക്ഷേത്രം ഭാരവാഹികൾക്കെതിരെ കേസെടുത്തു. പള്ളിക്കര വേളയാട്ട് നരസിംഹ മൂർത്തി ക്ഷേത്ര ഭാരവാഹികൾ ഉൾപ്പെടെ അഞ്ചു പേർക്കെതിരെയാണ് എക്സ്പ്ലോസീവ് ആക്ട് പ്രകാരം നടപടിയെടുത്തത്ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇന്നലെ രാത്രി കരിമരുന്ന് പ്രയോഗം നടത്തി. വെടിക്കെട്ട് വിൽപനക്കാരനും നാല് ക്ഷേത്രം ഭാരവാഹികൾക്കുമെതിരെയാണ് പരാതി. ചങ്ങരംകളം പോലീസ് ഈ കേസ് ഏറ്റെടുത്തു.